കണ്ണൂർ: കനത്ത മഴയെത്തുടർന്ന് പാൽച്ചുരം റോഡിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വയനാട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. യാത്രാക്ലേശം ഒഴിവാക്കുന്നതിനായി അധികൃതർ ഈ റൂട്ടിൽ അടിയന്തര ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വയനാട്ടിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും നെടുമ്പൊയിൽ- പേരിയ വഴി തിരിച്ചുവിടുന്നു
മഴ തുടരുന്ന സാഹചര്യത്തിൽ മലയോര പാതകളിലൂടെ യാത്ര ചെയ്യുന്നവർ പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

