മൈസൂരുവിന് സമീപം കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

3 September 2026
മൈസൂരുവിന് സമീപം കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

മൈസൂരു: മൈസൂരുവിന് സമീപം ചന്നപട്ടണയിൽ കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസ് ചരക്കുലോറിയുമായി കൂട്ടിയിടിച്ച് ഒൻപതുപേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പരിക്കേറ്റവരിൽ ഡ്രൈവർ, കണ്ടക്ടർ, ഒരു യാത്രക്കാരൻ എന്നിവരുടെ നില ഗുരുതരമാണ്.

കണ്ണൂർ ഡിപ്പോയിൽനിന്ന് ഇന്നലെ രാത്രി പുറപ്പെട്ട ബസ്സാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോവുകയായിരുന്ന ചരക്കുലോറിയുടെ പിൻഭാഗത്തേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു

പരിക്കേറ്റ മൂന്ന് യാത്രക്കാർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. സാരമായി പരിക്കേറ്റ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെയുള്ളവർ ചികിത്സയിൽ തുടരുകയാണ്.

കഴിഞ്ഞ മാസം രാമനഗരയിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ടിരുന്നു. ഇതിന് തൊട്ടടുത്ത പ്രദേശത്താണ് വീണ്ടും മറ്റൊരു സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.