ഇരിട്ടി: വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച കഞ്ഞിക്കലത്തിൽ അർദ്ധരാത്രി കൂറ്റൻ മൂർഖൻ പാമ്പിനെ കണ്ടെത്തി. തില്ലങ്കേരി ‘ഷാമില മൻസിലി’ൽ മുനീർ ഫൈസിയുടെ വീട്ടിലാണ് രാത്രി ഒന്നരയോടെ സംഭവം.
പാത്രത്തിൽ പാമ്പ് ചുരുണ്ടുകൂടി കിടക്കുന്നത് കണ്ട വീട്ടുകാർ ഭയന്നുവെങ്കിലും ഉടൻ തന്നെ ഇരിട്ടി ഫോറസ്റ്റ് സെക്ഷൻ താത്കാലിക വാച്ചറും സ്നേക്ക് റെസ്ക്യൂവറുമായ ഫൈസൽ വിളക്കോടിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫൈസൽ സാഹസികമായി പാമ്പിനെ കഞ്ഞിക്കലത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു. പരിക്കുകളൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മൂർഖനെ ഉൾവനത്തിലേക്ക് തുറന്നുവിട്ടു. സമയോചിതമായ ഇടപെടൽ കാരണം വൻ അപകടമാണ് ഒഴിവായത്.

