കണ്ണൂർ: കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിനും സഹപ്രവർത്തകർക്കും നേരെ ആക്രമണം. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിന് സമീപത്തുവെച്ചാണ് ഇവരെ ആക്രമിച്ചത്.
തലയ്ക്കും കഴുത്തിനും ഉൾപ്പെടെ പരിക്കേറ്റ അതുലിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതുലിനൊപ്പമുണ്ടായിരുന്ന കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡന്റ് സൂര്യ തേജ്, വൈസ് പ്രസിഡന്റ് ഗോകുൽ രാജ്, കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്റ് ടോം എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

