കാക്കയങ്ങാട് പിഞ്ഞാണപാറയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്‌ഫോടക വസ്തു ശേഖരം പിടികൂടി

5 September 2026
കാക്കയങ്ങാട് പിഞ്ഞാണപാറയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്‌ഫോടക വസ്തു ശേഖരം പിടികൂടി

കാക്കയങ്ങാട്: പിഞ്ഞാണപാറയില്‍ സ്വകാര്യ വ്യക്തിയുടെ പൂട്ടിയിട്ട വീടിനുള്ളില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് മുഴക്കുന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വീടിന്റെ ബാത്‌റൂമില്‍ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ 197 ഇലക്ട്രിക് ഡിറ്റനേറ്ററുകള്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിന് പിന്നില്‍ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്.