ഇരിട്ടി സ്വദേശിനിയായ യുവതി ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ചു

6 September 2026
ഇരിട്ടി സ്വദേശിനിയായ യുവതി ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ചു

ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിൻ തട്ടി മരിച്ചതായി ബന്ധുക്കൾക്ക് ഔദ്യോഗിക വിവരം ലഭിച്ചു. കണ്ണൂർ ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബിനയുടെയും മകൾ വി. ദേവികയാണ് (22) ജപ്പാനിലെ ഗിഫു സിറ്റിക്കു സമീപം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.

ജപ്പാനിലെ ഇഗലൊചൊവൻ സോഷ്യൽ വെൽഫെയർ കോർപറേഷനിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു ദേവിക. മൂന്നു വർഷത്തെ കരാർ കാലാവധിയിൽ ആറു മാസം മുൻപാണ് യുവതി ജപ്പാനിലേക്ക് ജോലിക്കായി പോയത്. ജോലിസ്ഥലത്തുനിന്ന് ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ആശങ്ക പ്രകടിപ്പിക്കുകയും കേരളത്തിലെ ജനപ്രതിനിധികളെ സമീപിക്കുകയും ചെയ്തിരുന്നു.

യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. അപകടത്തിൽ ശരീരം ചിന്നിച്ചിതറിയ നിലയിലായതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയാണ്. മൃതദേഹം ജപ്പാനിൽ തന്നെ സംസ്കരിക്കും.

ബന്ധുക്കളുടെ പരാതിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, കെ.സി.വേണുഗോപാൽ, കെ.സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ എന്നിവർ സംഭവത്തിൽ ഇടപെട്ടിരുന്നു.