‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 200 കോടി ക്ലബ്ബിൽ; ‘യവനകഥയിൽ നിന്നുവന്ന…’ വീഡിയോ ഗാനം പുറത്തിറങ്ങി

6 September 2026
‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 200 കോടി ക്ലബ്ബിൽ; ‘യവനകഥയിൽ നിന്നുവന്ന…’ വീഡിയോ ഗാനം പുറത്തിറങ്ങി

കോഴിക്കോട്: നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ വൻ വിജയത്തോടെ മുന്നേറുന്നു.

ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രം ഇതിനകം 200 കോടി ക്ലബ്ബിൽ ഇടംനേടി ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചാണ് കുതിക്കുന്നത്. മമിത ബൈജുവാണ് ചിത്രത്തിലെ നായിക.

‘അന്ന’ എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിച്ച് കെ.ജെ. യേശുദാസും കെ.എസ്. ചിത്രയും ചേർന്ന് ആലപിച്ച ഹിറ്റ് ഗാനമായ ‘യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ…’ എന്ന പാട്ടാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റിൽ’ പുനരാവിഷ്കരിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ വീഡിയോ പതിപ്പാണ് ഇപ്പോൾ യൂട്യൂബിൽ പുറത്തിറങ്ങിയിരിക്കുന്നത്.