കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന വാഹനങ്ങളിൽ നിന്ന് പ്രവേശനഫീസ് ഈടാക്കുന്നത് നിർത്തിവയ്ക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിശ്ചിത സമയം കഴിഞ്ഞശേഷം തിരികെപ്പോകുന്ന വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്ന രീതി മറ്റു വിമാനത്താവളങ്ങളിൽ ഉണ്ടെങ്കിലും, വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളിൽ നിന്നും ഫീസ് ഈടാക്കുന്നത് കണ്ണൂരിൽ മാത്രമാണെന്ന് എംഎൽഎ ചൂണ്ടിക്കാണിച്ചു.

