ഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതി വിചാരണയ്ക്ക് തൊട്ടുമുമ്പ് നിർണായക നീക്കവുമായി കണ്ണൂർ സർവകലാശാല.
കേസ് പരിഗണിക്കുന്നതിന് തലേന്ന് സർവകലാശാല തങ്ങളുടെ അഭിഭാഷകനെ മാറ്റി. പ്രിയ വർഗീസിന് തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയില്ലെന്ന നിലപാടായിരിക്കും നാളെ സുപ്രീംകോടതിയിൽ സർവകലാശാല സ്വീകരിക്കുക.
സിപിഎം നേതാവ് കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിന് വേണ്ടി മുൻപ് ഹാജരായിരുന്നത് സിപിഎം സഹയാത്രികനും മുൻ സ്റ്റാൻഡിങ് കൗൺസലുമായ കെ.ആർ. സുഭാഷ് ചന്ദ്രനായിരുന്നു.
രാഗേഷും സുഭാഷും ഒരേ കാലയളവിൽ എസ്.എഫ്.ഐയിൽ പ്രവർത്തിച്ചവരും, നിലവിൽ സുഭാഷ് സിപിഎം അഭിഭാഷക സംഘടനയുടെ സജീവ പ്രവർത്തകനുമാണ്. ഈ സാഹചര്യത്തിലാണ് സർവകലാശാല പുതിയ സ്റ്റാൻഡിങ് കൗൺസലായി പി.എസ്. സുൽഫിക്കർ അലിയെ ചുമതലപ്പെടുത്തിയത്.

