കൂത്തുപറമ്പ് പൊയിലൂരിൽ പട്ടാപകൽ കവർച്ച: പണവും സ്വർണവും കവർന്നു

10 September 2026
കൂത്തുപറമ്പ് പൊയിലൂരിൽ പട്ടാപകൽ കവർച്ച: പണവും സ്വർണവും കവർന്നു

കൂത്തുപറമ്പ് : പൊയിലൂർ കൂട്ടക്കെട്ടിൽ കേളു നായരുടെ വീട്ടിൽ പട്ടാപകൽ മോഷണം. വീട്ടിൽനിന്ന് 4000 രൂപയും സ്വർണാഭരണങ്ങളും കവർന്നതായി വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു.

കേളു നായരുടെ ഭാര്യ വസന്ത, കൊച്ചുമക്കളെ സ്‌കൂളിലേക്ക് അയക്കാനായി മെയിൻ റോഡിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്.

ഇവർ തിരിച്ചെത്തിയപ്പോൾ വീടിന്റെ മുകളിലത്തെ നിലയിൽ അപരിചിതനായ ഒരാളെ കണ്ടു. വസന്ത ശബ്ദമുണ്ടാക്കി നിലവിളിച്ചതോടെ മോഷ്ടാവ് വീടിന്റെ പിൻവശത്തുകൂടി ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.