ചെറുപുഴ വാഴക്കുണ്ടത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വയോധികന്റെ മൃതദേഹം

13 September 2026
ചെറുപുഴ വാഴക്കുണ്ടത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വയോധികന്റെ മൃതദേഹം

കണ്ണൂർ: വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ ചെങ്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊട്ടത്തലച്ചി മ്ലാക്കുഴിയിൽ ജോസ് കുട്ടി (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

ഞായറാഴ്ച രാവിലെയാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനുള്ളിൽ ജോസ് കുട്ടിയുടെ മൃതദേഹം പ്രദേശവാസികൾ കണ്ടത്. സ്ഥിരമായി സ്റ്റോപ്പിൽ രാത്രികാലങ്ങളിൽ കിടന്നുറങ്ങാറുള്ള ആളാണ് കൊല്ലപ്പെട്ട ജോസ് കുട്ടി.