മട്ടനും മീനും ഒഴിവാക്കാൻ ജയിൽ വകുപ്പ് ശുപാർശ; കോടികൾ ലാഭിക്കാം

14 September 2026
മട്ടനും മീനും ഒഴിവാക്കാൻ ജയിൽ വകുപ്പ് ശുപാർശ; കോടികൾ ലാഭിക്കാം

തിരുവനന്തപുരം: സംസ്ഥാത്തെ ജയിലുകളിലെ തടവുകാരുടെ ഭക്ഷണക്രമത്തിൽ വൻ മാറ്റങ്ങൾ വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ. നിലവിൽ ഭക്ഷണക്രമത്തിലുള്ള മട്ടൻ കറിയും മീൻ കറിയും ഒഴിവാക്കാനാണ് തീരുമാനം. ഇതിന് പകരം കോഴിക്കറി, സോയാ ചങ്ക്സ്, മുട്ട എന്നിവ ഉൾപ്പെടുത്തണമെന്ന് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു.

ശുപാർശ നടപ്പിലാകുന്നതോടെ ഖജനാവിന് പ്രതിവർഷം 10 കോടി രൂപയോളം ലാഭിക്കാൻ സാധിക്കുമെന്ന് ജയിൽ വകുപ്പ് വ്യക്തമാക്കുന്നു. കൂടാതെ, റെഡ് മീറ്റ് നൽകുന്നത് കുറയ്ക്കുന്നതിലൂടെ തടവുകാരുടെ ഹൃദ്രോഗ സാധ്യത ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ നിയന്ത്രിക്കാൻ സാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.