പാലക്കാട്: പാലക്കാട് ഡിവിഷന് കീഴിലെ റെയിൽവേ ട്രാക്കുകളിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 17, 30 തീയതികളിൽ ട്രെയിൻ ഗതാഗതത്തിൽ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് അടക്കമുള്ള പ്രധാന സർവീസുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും വഴിയിൽ പിടിച്ചിടുകയും ചെയ്യും.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
സെപ്റ്റംബർ 17-ന്:
- 16307 ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ്: കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
- 12082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്: എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
സെപ്റ്റംബർ 30-ന്:
- 16608 കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ്: കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
- 16307 ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ്: എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
- 12082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്: കോഴിക്കോട് സർവീസ് അവസാനിപ്പിക്കും. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി.
സമയം പുനഃക്രമീകരിച്ചവ & വഴിയിൽ പിടിച്ചിടുന്നവ
- 07098 മംഗളൂരു സെൻട്രൽ – ഹൈദരാബാദ് സ്പെഷ്യൽ എക്സ്പ്രസ് (സെപ്റ്റംബർ 17): രാത്രി 8:30-ന് പുറപ്പെടേണ്ട ട്രെയിൻ 30 മിനിറ്റ് വൈകി രാത്രി 9:00-ന് മാത്രമേ പുറപ്പെടൂ.
- 16630 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം മലബാർ എക്സ്പ്രസ് (സെപ്റ്റംബർ 17): യാത്രയ്ക്കിടയിൽ 60 മിനിറ്റ് പിടിച്ചിടും.
- 12431 തിരുവനന്തപുരം – ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (സെപ്റ്റംബർ 17): യാത്രയ്ക്കിടയിൽ 40 മിനിറ്റ് പിടിച്ചിടും.
സെപ്റ്റംബർ 17, 30 തീയതികളിൽ യാത്ര പ്ലാൻ ചെയ്യുന്നവർ ട്രെയിൻ സമയങ്ങളിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് റെയിൽവേ അറിയിച്ചു.

