കോഴിക്കോട്: മേപ്പയ്യൂരില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. എടത്തില്‍മുക്ക് പനോളി സമിലിന്റെയും അഞ്ജനയുടെയും മകൾ ധ്രുവ ആണ് മരിച്ചത്.
കടുത്ത പനിയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.

