കേരളത്തിലെ ആദ്യ റെയിൽവേ കോച്ച് റെസ്റ്റോറന്റ് പയ്യന്നൂരിൽ ഇന്ന് തുറക്കും

17 September 2026
കേരളത്തിലെ ആദ്യ റെയിൽവേ കോച്ച് റെസ്റ്റോറന്റ് പയ്യന്നൂരിൽ ഇന്ന് തുറക്കും

പയ്യന്നൂർ: റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് ഇനി ബോഗിക്കുള്ളിലിരുന്ന് വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാം. കേരളത്തിലെ ആദ്യത്തെ റെയിൽവേ കോച്ച് റെസ്റ്റോറന്റ് പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപം വ്യാഴാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 11-ന് ഡി.ആർ.എം. മധുകർ റാവത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും.

സ്റ്റേഷന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലാണ് മംഗളൂരുവിൽ നിന്നെത്തിച്ച പഴയ ത്രീ ടയർ എ.സി. കോച്ചാണ് റസ്റ്ററന്റായി മാറ്റി സ്ഥാപിച്ചിരിക്കുന്നത്.

രാവിലെ 5 മണി മുതൽ സജീവമാകുന്ന ഈ റസ്റ്ററന്റിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്. ഒരേസമയം കോച്ചിനുള്ളിൽ 50 പേർക്കും പുറത്തെ പ്ലാറ്റ്‌ഫോമിൽ 50 പേർക്കും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള വിശാലമായ സീറ്റിംഗ് സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്ക് ഐ.ആർ.സി.ടി.സി. (IRCTC) ആപ്പ് വഴി ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. കൂടാതെ, റസ്റ്ററന്റിനോടൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ചായവണ്ടിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.