ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ തളിപ്പറമ്പ് സ്വദേശിക്ക് നഷ്ടമായത് 17 ലക്ഷം രൂപ; കേസെടുത്ത് തളിപ്പറമ്പ് പോലീസ്

17 September 2026
ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ തളിപ്പറമ്പ് സ്വദേശിക്ക് നഷ്ടമായത് 17 ലക്ഷം രൂപ; കേസെടുത്ത് തളിപ്പറമ്പ് പോലീസ്

തളിപ്പറമ്പ്: സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള പ്രമുഖ കമ്പനിയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് ഓൺലൈൻ നിക്ഷേപത്തിലൂടെ തളിപ്പറമ്പ് കരിമ്പം സ്വദേശിയിൽ നിന്ന് 17,00,991 രൂപ തട്ടിയെടുത്തതായി പരാതി.

‘അർഗോർ ഗോൾഡ് വാല്യു ഡോട്ട് കോം’ എന്ന വ്യാജ വെബ്‌സൈറ്റിലൂടെ 10,000 രൂപ നിക്ഷേപിച്ചാൽ രണ്ട് മണിക്കൂറിനകം 13,000 രൂപ തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് കമ്പനിയുടെ മെന്ററാണെന്ന് അവകാശപ്പെട്ട ഹേമ എന്ന സ്ത്രീ ഇയാളെ വലയിലാക്കിയത്.

ഇതനുസരിച്ച് ജൂലൈ 5 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ പല ഘട്ടങ്ങളിലായി ഇയാൾ തട്ടിപ്പുസംഘത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു നൽകി.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.