ചേനമുളച്ചപ്പോൾ ഉയർന്നുവന്നത് വാഴക്കുല.. വിചിത്ര പ്രതിഭാസം കാണാൻ ആളെത്തുന്നു

19 September 2026
ചേനമുളച്ചപ്പോൾ ഉയർന്നുവന്നത് വാഴക്കുല.. വിചിത്ര പ്രതിഭാസം കാണാൻ ആളെത്തുന്നു

കാക്കനാട്: ചേന മുളച്ചു വന്നപ്പോൾ വാഴക്കുലയോട് സാദൃശ്യമുള്ള അപൂർവ്വ രൂപം. ഇടച്ചിറ സ്വദേശിയും പൊതുപ്രവർത്തകനുമായ ബഷീറിന്റെ പറമ്പിലാണ് ഈ കൗതുകക്കാഴ്ച.

പറമ്പിൽ നട്ട ചേനവിത്ത് മുളച്ചപ്പോൾ വാഴക്കുല പോലെ പടല തിരിഞ്ഞ് വിരിയുകയായിരുന്നു. ഒറ്റനോട്ടത്തിൽ വാഴക്കുലയാണെന്ന് തോന്നിക്കുന്ന ഈ ‘കൗതുകച്ചേന’ പറിച്ചെടുത്ത് വീട്ടുമുറ്റത്ത് പ്രദർശിപ്പിച്ചതോടെ നാട്ടുകാരും പ്രദേശവാസികളും കൂട്ടത്തോടെ കാണാനെത്തി.

വിവരമറിഞ്ഞ് കാക്കനാട് കൃഷി ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇത് വാഴക്കുലയല്ലെന്നും, ജനിതക വ്യതിയാനം (Genetic variation) മൂലം ചേനയ്ക്ക് സംഭവിച്ച അപൂർവ്വ രൂപമാറ്റമാണെന്നും കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കി. എന്തായാലും ഈ വേറിട്ട കാഴ്ച കാണാൻ ബഷീറിന്റെ വീട്ടിലേക്ക് ഇപ്പോഴും ആളുകൾ എത്തുണ്ട്.