തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി അടുത്ത മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
വിവിധ ദിവസങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള യെല്ലോ അലർട്ടുകൾ:
ഇന്ന്: എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട
നാളെ: എറണാകുളം, ഇടുക്കി, കോട്ടയം
തിങ്കളാഴ്ച: കോട്ടയം, പത്തനംതിട്ട, കൊല്ലം

