കണ്ണൂർ: കണ്ണൂരിൽ സി.പി.എം നേതൃത്വത്തിലുള്ള ഹലാൽ ഫായിദാ സഹകരണ ബാങ്ക് പ്രവർത്തനം പുനരാരംഭിക്കാൻ ഒരുങ്ങുന്നു.
നേരത്തെ ലക്ഷ്യമിട്ടിരുന്ന മാംസ കയറ്റുമതി പദ്ധതി ഉപേക്ഷിച്ച് പുതിയ വ്യവസായങ്ങൾ ആരംഭിക്കാനാണ് ബാങ്കിന്റെ തീരുമാനം. ഇതിനായുള്ള വിശദമായ പദ്ധതിരേഖ (PR) തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ആകെ 511 നിക്ഷേപകരിൽ 76 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. ബാങ്കിൽ നിക്ഷേപിച്ച തുക പത്ത് വർഷമായിട്ടും തിരികെ ലഭിച്ചില്ലെന്ന് കാണിച്ച് നിക്ഷേപകർ നേരത്തെ പരാതി നൽകിയിരുന്നു.
തുടർന്ന് പരാതിക്കാർക്ക് പണം മടക്കി നൽകിയാണ് ബാങ്ക് ഭരണസമിതി വിഷയം പരിഹരിച്ചത്. കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ആരും തുക തിരികെ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭരണസമിതി വ്യക്തമാക്കുന്നു.

