കോഴിക്കോട്: വടകര എം.ഡി.എം.എ കേസ് പ്രതിയായ കീർത്തനയ്ക്ക് പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് കുത്തേറ്റു. ആക്രമണം നടത്തിയ പങ്കാളി വിനീഷിനെ വടകര പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.
ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനായി എത്തിയതായിരുന്നു കീർത്തന. സ്റ്റേഷന് സമീപം കാത്തുനിന്ന വിനീഷ് കീർത്തനയെ ആക്രമിക്കുകയായിരുന്നു.
കീർത്തനയെ ഉടൻ തന്നെ വടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

