തളിപ്പറമ്പ്: തിരുവോണം ബംപർ ലോട്ടറിയുടെ 30 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാനെക്കുറിച്ച് സൂചനകളൊന്നുമില്ല. തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ ‘തമ്പുരാൻ ലോട്ടറി ഏജൻസി’യിൽ നിന്ന് സബ് ഏജന്റായ എം.വി. സുജിത്ത് വാങ്ങി വിറ്റ 30 ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം ലഭിച്ചത്.
സമ്മാനാർഹനെ കണ്ടെത്താൻ ലോട്ടറി ഏജന്റുമാരും പ്രമുഖ ബാങ്ക് അധികൃതരും ഉൾപ്പെടെ അന്വേഷണം നൽകിയെങ്കിലും ഫലമുണ്ടായില്ല. ടിക്കറ്റ് ഇതുവരെ ബാങ്കുകളിലൊന്നിലും സമർപ്പിച്ചിട്ടില്ല. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ മുന്നിലെയും പിന്നിലെയും നമ്പറുകൾ സുജിത്തിന്റെ നാട്ടിലുള്ളവർക്കാണ് ലഭിച്ചതെങ്കിലും, യഥാർത്ഥ ഭാഗ്യവാൻ ആരെന്നതിൽ നിഗൂഢത തുടരുകയാണ്.

