നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ചരിത്രനേട്ടവുമായി വിത്യ രാംരാജ്. 42 വർഷം പഴക്കമുള്ള പി.ടി. ഉഷയുടെ ദേശീയ റെക്കോഡ് തകർത്താണ് വിത്യ വെങ്കല മെഡൽ സ്വന്തമാക്കിയത്.
ഫൈനലിൽ 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വിത്യ പുതിയ ദേശീയ റെക്കോഡ് കുറിച്ചത്. 1984 ലെ ലോസ് ആഞ്ചലീസ് ഒളിമ്പിക്സിൽ പി.ടി. ഉഷ കുറിച്ച 55.42 സെക്കൻഡെന്ന റെക്കോഡാണ് ഇതോടെ വഴിമാറിയത്.
2023 ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസ് ഹീറ്റ്സിൽ 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വിത്യ ഉഷയുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു. ഇത്തവണ ആ സമയം മറികടന്ന് താരം പുതിയ ചരിത്രം കുറിക്കുകയായിരുന്നു.

