കണ്ണൂർ തളിപ്പറമ്പിൽ ഭർതൃഗൃഹത്തിൽ വെച്ച് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരണത്തിന് കീഴടങ്ങി

7 October 2026
കണ്ണൂർ തളിപ്പറമ്പിൽ ഭർതൃഗൃഹത്തിൽ വെച്ച് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരണത്തിന് കീഴടങ്ങി

കണ്ണൂർ: തളിപ്പറമ്പില്‍ ഭർതൃഗൃഹത്തിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു.

പടപ്പേങ്ങാട്ട് സ്വദേശി പ്രവീണ മോഹനാണ് (31) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. 70 ശതമാനത്തോളം പൊള്ളലേറ്റ പ്രവീണയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.