കണ്ണൂർ വടക്കേചാലിൽ ബിഎംഎസ് പ്രവർത്തകനായ വിനയനെ കൊലപ്പെടുത്തിയ കേസ്; ഒന്നാം പ്രതി കുറ്റക്കാരൻ; ടി.കെ. രജീഷ് ഉൾപ്പെടെ 7 പേരെ വെറുതെവിട്ടു; ശിക്ഷാവിധി ഈ മാസം 12-ന്

9 October 2026
കണ്ണൂർ വടക്കേചാലിൽ ബിഎംഎസ് പ്രവർത്തകനായ വിനയനെ കൊലപ്പെടുത്തിയ കേസ്; ഒന്നാം പ്രതി കുറ്റക്കാരൻ; ടി.കെ. രജീഷ് ഉൾപ്പെടെ 7 പേരെ വെറുതെവിട്ടു; ശിക്ഷാവിധി ഈ മാസം 12-ന്

തലശ്ശേരി: കണ്ണൂർ വടക്കേചാലിൽ ബി.എം.എസ് പ്രവർത്തകനായ വിനയനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും സി.പി.എം പ്രവർത്തകനുമായ ജമീന്റവിടെ ബിജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കുറ്റക്കാരനായ പ്രതിക്കുള്ള ശിക്ഷ ഈ മാസം 12-ന് പ്രഖ്യാപിക്കും.

അതേസമയം, ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ. രജീഷ് ഉൾപ്പെടെ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന മറ്റ് ഏഴ് പേരെയും കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു.

2009 മാർച്ച് 12-നാണ് ബി.എം.എസ് പ്രവർത്തകനായ വിനയൻ കൊലപ്പെടുത്തിയ. വർഷങ്ങൾക്ക് ശേഷം ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അറസ്റ്റിലായ ടി.കെ. രജീഷിനെ പോലീസ് ചോദ്യം ചെയ്തതോടെയാണ് വിനയൻ വധക്കേസിലെ വിവരങ്ങളും പ്രതികളെക്കുറിച്ചുള്ള സൂചനകളും അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.