ധനരാജ് വധക്കേസ്: വിധി നവംബർ 25ന്; അന്തിമ വാദം പൂർത്തിയായി

14 October 2026
ധനരാജ് വധക്കേസ്: വിധി നവംബർ 25ന്; അന്തിമ വാദം പൂർത്തിയായി

കണ്ണൂർ: പയ്യന്നൂരിൽ സിപിഎം പ്രവർത്തകനായ സി.വി. ധനരാജ് കൊല്ലപ്പെട്ട കേസിലെ വിധി നവംബർ 25-ന് പ്രഖ്യാപിക്കും. തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയാണ് കേസിൽ അന്തിമ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്.

ആർഎസ്എസ് – ബിജെപി പ്രവർത്തകരായ 20 പേരാണ് കേസിൽ പ്രതികളായി ഉള്ളത്. വിചാരണ വേളയിൽ ധനരാജിന്റെ അമ്മയും ഭാര്യയും ഉൾപ്പെടെയുള്ള പ്രധാന സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.

2016 ജൂലൈ 11-നാണ് സി.വി. ധനരാജ് കൊല്ലപ്പെട്ടത്. കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു.