ഇരിട്ടി: തലശ്ശേരി-മൈസൂരു അന്തർസംസ്ഥാന പാതയിൽ കുന്നോത്ത് ഹൈസ്കൂളിന് സമീപം വ്യക്തികൾ കൈവശപ്പെടുത്തിയിരുന്ന രണ്ട് സെന്റ് പൊതുമരാമത്ത് വകുപ്പ് ഭൂമി തിരിച്ചുപിടിച്ചു. ഭൂമി കൈയേറി നിർമിച്ചിരുന്ന രണ്ട് കെട്ടിടങ്ങളുടെ ഭാഗങ്ങൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയാണ് സ്ഥലം അധികൃതർ വീണ്ടെടുത്തത്.
ഭൂമി കൈയേറി വർഷങ്ങൾക്ക് മുൻപ് നിർമിച്ച കെട്ടിടഭാഗങ്ങൾ ഒഴിപ്പിക്കാൻ നേരത്തെ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. സ്ഥലം സ്വമേധയാ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഉടമകൾക്ക് വകുപ്പ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും കൈയേറ്റം ഒഴിഞ്ഞ് കൊടുക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് കർശന നടപടിയിലേക്ക് അധികൃതർ കടന്നത്.

