ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം ബന്ധുക്കൾക്ക് കൈമാറി

16 October 2026
ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം ബന്ധുക്കൾക്ക് കൈമാറി

ഇരിട്ടി: ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച പടിയൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ജന്മനാട്ടിലെത്തിച്ച് കുടുംബാംഗങ്ങൾക്ക് കൈമാറി. ഇരിക്കൂർ എം.എൽ.എ. അഡ്വ. സജീവ് ജോസഫാണ് ബന്ധുക്കൾക്ക് ചിതാഭസ്മം കൈമാറിയത്.

കഴിഞ്ഞ സെപ്റ്റംബർ രണ്ടിനാണ് ജപ്പാനിലെ ഗിഫു പ്രവിശ്യയിൽ വെച്ച് ട്രെയിൻ തട്ടി ദേവിക മരണപ്പെട്ടത്. ജപ്പാനിലെ ഒരു സാമൂഹികക്ഷേമ സ്ഥാപനത്തിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു ദേവിക. കുടുംബത്തിന്റെ സമ്മതത്തോടെ ജപ്പാനിൽ വെച്ചുതന്നെയായിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത്.