പായം: പായം പഞ്ചായത്തിൽ സ്വാന്തന പരിചരണ വാരാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തല പാലിയേറ്റീവ് പരിചാരകർക്കുള്ള അടിസ്ഥാന പരിശീലന പരിപാടി വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് വിനോദ് കുമാർ നിർവഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാധാകൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ നിട്ടു തോമസ് പാലിയേറ്റീവ് പരിചരണത്തിന്റെ പ്രാധാന്യവും അടിസ്ഥാന തത്വങ്ങളും വിശദീകരിച്ച് ക്ലാസെടുത്തു.
ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി കുറ്റ്യാനി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ ടോം മാത്യു, സുജാ ചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. PHN മിനി നന്ദി രേഖപ്പെടുത്തി.


