ഫ്രാൻസിനെ നടുക്കി വൻ കലാപം: ആഡംബര ബ്രാൻഡുകളുടെ കടകൾ കൊള്ളയടിച്ചു; 1,200 പേർ അറസ്റ്റിൽ

18 October 2026
ഫ്രാൻസിനെ നടുക്കി വൻ കലാപം: ആഡംബര ബ്രാൻഡുകളുടെ കടകൾ കൊള്ളയടിച്ചു; 1,200 പേർ അറസ്റ്റിൽ

ഫ്രാൻസിൽ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി അക്രമാസക്തമായി. 15 മുതൽ 18 വയസ്സുവരെയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന ‘ലീസെ’ (Lycée) സ്കൂളുകളിൽ നിന്ന് ആരംഭിച്ച പ്രതിഷേധങ്ങൾക്ക് പിന്നാലെ മറ്റൊരു പ്രതിഷേധം കൂടി ഫ്രാൻസിന്‍റെ തെരുവുകളിൽ പടരുന്നു.

ഒക്ടോബർ 17 ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രകടനങ്ങൾക്കിടയിൽ വ്യാപകമായ അക്രമവും തീവെപ്പും കൊള്ളയും റിപ്പോർട്ട് ചെയ്തു. ആപ്പിൾ, ലൂയി വിറ്റൺ, ഹെർമസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ കടകളാണ് കലാപകാരികൾ ലക്ഷ്യമിട്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘങ്ങൾ കടകളുടെ ചില്ലുകൾ തകർത്ത് അകത്തുകയറി സാധനങ്ങൾ കവർന്നു. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളിൽ ആൾക്കൂട്ടം കടകൾ തല്ലിത്തകർക്കുന്നതും സാധനങ്ങൾ കൊള്ളയടിക്കുന്നതും കടകൾക്ക് തീയിടുന്നതും കാണാം.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 1,200 പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു അറിയിച്ചു.