തമിഴ്നാട്ടിലെ വിദ്യാർത്ഥികൾക്കായി സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിക്കുന്നു; സെപ്റ്റംബർ 17ന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി വിജയ്

15 June 2026
തമിഴ്നാട്ടിലെ വിദ്യാർത്ഥികൾക്കായി സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിക്കുന്നു; സെപ്റ്റംബർ 17ന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്കൂളുകളിലെ സൗജന്യ പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വിപുലീകരിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് തീരുമാനിച്ചു. സെപ്റ്റംബർ 17-ന് പദ്ധതിയുടെ ഉദ്ഘാടനം നടക്കും.

മുൻ എം.കെ. സ്റ്റാലിൻ സർക്കാരിന്റെ കാലത്താണ് 1 മുതൽ 5 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി ഈ പദ്ധതി ആരംഭിച്ചത്.

സ്റ്റാലിൻ സർക്കാർ തുടങ്ങിയ ജനക്ഷേമ പദ്ധതികൾ പുതിയ വിജയ് സർക്കാർ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് പദ്ധതി വിപുലീകരിച്ച് നടപ്പിലാക്കാൻ പുതിയ സർക്കാർ തീരുമാനിച്ചത്.

സാമൂഹിക ക്ഷേമ-വനിതാ അവകാശ വകുപ്പിന്റെ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി വിജയ് ഉദ്യോഗസ്ഥർക്ക് ഈ നിർദ്ദേശം നൽകിയത്