കണ്ണൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പിടിയിലായത്.
സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം വഴി യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

