പ്രണയപ്പക…. പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്; സംഭവം തിരുവനന്തപുരം കന്യാകുളങ്ങരയിൽ

16 June 2026
പ്രണയപ്പക…. പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്; സംഭവം തിരുവനന്തപുരം കന്യാകുളങ്ങരയിൽ

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്. തിരുവനന്തപുരം കന്യാകുളങ്ങരയിലാണ് സംഭവം. കന്യാകുളങ്ങര സ്വദേശിനിയായ പതിനാറുകാരിയെയാണ് കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

പനവൂര്‍ സ്വദേശിയായ സഹദാണ്(21) കുത്തിയത്. പ്രണയം നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രണം. പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രണയപ്പകയെത്തുടർന്നാണ് പെൺകുട്ടിക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. പെൺകുട്ടിയുടെ കഴുത്തിലും മുതുകിലും വയറ്റിലുമാണ് കുത്തേറ്റത്.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ വട്ടപ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടാനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.