സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

17 June 2026
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പുകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് ജില്ലകളിൽ കൂടി യെലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചതോടെ നിലവിൽ ഒമ്പത് ജില്ലകളിൽ കടുത്ത ജാഗ്രതാ നിർദേശമുണ്ട്.

തിരുവനന്തപുരം, കൊല്ലം, കാസർകോട് എന്നീ ജില്ലകളിലാണ് പുതുതായി യെലോ അലർട്ട് പ്രഖ്യാപിച്ചത്.ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നേരത്തെ യെലോ അലർട്ട് പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.