കണ്ണൂർ: മലബാറിലെ പ്രവാസികൾക്ക് ഏറെ ആശ്വാസമേകി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ (KIAL) നിന്നും കുവൈത്ത്, റിയാദ് സെക്ടറുകളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുന്നു.
വരാനിരിക്കുന്ന ജൂലൈ 3 മുതൽ ഈ സർവീസുകൾ പുനഃസ്ഥാപിക്കാനാണ് എയർലൈൻ തീരുമാനം. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് (ഞായർ, തിങ്കൾ, വ്യാഴം) ഇരു നഗരങ്ങളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുക.

