കണ്ണൂർ : ഇരിട്ടി ചരൽ മുണ്ടരഞ്ചിയിലെ ഈന്തുംകുഴിയിൽ ബിജേഷ്ന്റെ വീട്ടിലെ ബാത്ത് റൂമിലാണ് രാജവെമ്പാല കയറിയത്.
ആദ്യം ഭയന്ന് പോയ വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇരിട്ടി സെക്ഷൻ ഫോറെസ്റ്റർ സുനിൽകുമാറിന്റെ നിർദേശ പ്രകാരം ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും
മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട് എത്തി രാജവെമ്പാലയെ പിടികൂടി.
ഇതിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു. ഫൈസൽ വിളക്കോട് പിടികൂടുന്ന
121 മത്തെ രാജവെമ്പാലയാണിത്.

