ശ്രീകണ്ഠപുരം കാപ്പിമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

21 June 2026
ശ്രീകണ്ഠപുരം കാപ്പിമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

ശ്രീകണ്ഠപുരം : കണ്ണൂർ ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് ഒരു മരണം. ചെറുപുഴ സ്വദേശിനിയായ അഞ്ജു മാത്യു (31) ആണ് മരിച്ചത്. കണ്ണൂർ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ പൈതൽമല കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം സംഭവിച്ചത്.

മിന്നലേറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചർ സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ജു മാത്യു പുളിങ്ങോം വില്ലേജ് ഓഫീലെ ജീവനക്കാരിയാണ് .