ഇരിട്ടി : ഇരിട്ടി വിളമന ഉദയവായനശാലയുടെ നേതൃത്വത്തിൽ ഉദയബാലവേദി വായന പക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു.
ബാലവേദി സെക്രട്ടറി അജ്ഞന മനോജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ആരൂഷ് എൻ.എസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരനും നോവലിസ്റ്റുമായ ഷാജു പാറക്കൽ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ സ്മിത രജിത്ത്, വായനശാല സെക്രട്ടറി ശ്രീജേഷ്, പ്രസിഡന്റ് കെ.എൻ പത്മാവതി, കമ്മിറ്റി അംഗങ്ങളായ ദിവ്യ ശ്രീജേഷ്, സുനിൽ വി.പി, ലൈബ്രേറിയൻ ഹിമ വിനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് ബിനോജ് സി നന്ദി രേഖപ്പെടുത്തി.

