വാണിജ്യ എൽപിജി വിതരണത്തിലെ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നീക്കി; ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം

25 June 2026
വാണിജ്യ എൽപിജി വിതരണത്തിലെ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നീക്കി; ഹോട്ടൽ മേഖലയ്ക്ക് ആശ്വാസം

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് വാണിജ്യ എൽപിജി (LPG) സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള സാധാരണ നിലയിലേക്ക് എത്രയും വേഗം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

വാണിജ്യ സിലിണ്ടറുകൾക്ക് പുറമെ, ബൾക്ക് എൽപിജി വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും മന്ത്രാലയം ഇളവ് വരുത്തിയിട്ടുണ്ട്. പ്രതിസന്ധിക്ക് മുൻപുള്ള ഉപഭോഗത്തിന്റെ 50 ശതമാനം വരെ വിതരണം പുനഃസ്ഥാപിക്കാനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്.