രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജന.സെക്രട്ടറി ചമ്പത് റായ് രാജി വെച്ചു

26 June 2026
രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജന.സെക്രട്ടറി ചമ്പത് റായ് രാജി വെച്ചു

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ഭക്തർ നൽകിയ കോടിക്കണക്കിന് രൂപയുടെ സംഭാവനകൾ തട്ടിയെടുത്തെന്ന വിവാദങ്ങൾക്ക് പിന്നാലെ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് രാജിവെച്ചു.

ട്രസ്റ്റിലെ പ്രമുഖ അംഗമായ അനിൽ മിശ്രയും ചമ്പത് റായിക്കൊപ്പം രാജി സമർപ്പിച്ചിട്ടുണ്ട്. രാമക്ഷേത്ര നിർമാണ പ്രക്ഷോഭങ്ങളുടെ മുൻനിര നേതാവും നിലവിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഉപാധ്യക്ഷനുമാണ് ചമ്പത് റായ്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് രാജി.

സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ പ്രധാന ജീവനക്കാരായ ലവ്കുശ് മിശ്ര, അനുകൽപ് എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 10 ലക്ഷം രൂപ കണ്ടെത്തുകയും ചെയ്തു. ക്ഷേത്ര ഭണ്ഡാരത്തിലെത്തുന്ന പണം എണ്ണി തിട്ടപ്പെടുത്താൻ ചുമതലപ്പെടുത്തിയിരുന്ന ജീവനക്കാരായിരുന്നു ഇവർ.