ഐപിഎല്‍ ഫൈനല്‍: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ടോസ് നഷ്ടം, ടീമില്‍ മാറ്റം

31 May 2026 5
ഐപിഎല്‍ ഫൈനല്‍: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ടോസ് നഷ്ടം, ടീമില്‍ മാറ്റം

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിധാര്‍ ഗുജറാത്തിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ടോസ് ലഭിച്ചാലും ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഗുജറാത്ത് ക്യാപ്റ്റന്‍ ഗില്‍ വ്യക്തമാക്കി. അവസാനം കളിച്ച മത്സരത്തില്‍ നിന്ന് മാറ്റമില്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നത്. ഒരു മാറ്റുവായിട്ടാണ് ഗുജറാത്ത് വരുന്നത്. സായ് കിഷോറിന് പകരം അര്‍ഷദ് ഖാനെ ടീമില്‍ ഉള്‍പ്പെടുത്തി.