കണ്ണീരിൽനിന്ന് പുഞ്ചിരിയിലേക്ക്; പ്രതീക്ഷ കൈവിടാത്ത മാതാപിതാക്കൾക്ക് തുണയായി മെഡിക്കൽ ടീം, കുരുന്നിന് വിസ്മയിപ്പിക്കുന്ന അതിജീവനം

17 June 2026
കണ്ണീരിൽനിന്ന് പുഞ്ചിരിയിലേക്ക്; പ്രതീക്ഷ കൈവിടാത്ത മാതാപിതാക്കൾക്ക് തുണയായി മെഡിക്കൽ ടീം, കുരുന്നിന് വിസ്മയിപ്പിക്കുന്ന അതിജീവനം

കണ്ണൂർ : അതീവ ഗുരുതരമായ ആരോഗ്യപ്രതിസന്ധികളിലൂടെ കടന്നുപോയ ഒരു കുരുന്നിന്റെ വിസ്മയിപ്പിക്കുന്ന അതിജീവന വാർത്തയാണ് ഇത് . സ്വന്തമായി കാലുകൾക്ക് ഒട്ടും ബലമില്ലാതെ, മറ്റൊരാളുടെ സഹായമില്ലാതെ ഇഴഞ്ഞുനീങ്ങാൻ മാത്രം കഴിഞ്ഞിരുന്ന മകന്റെ അവസ്ഥ കണ്ട് മനമുരുകിയായിരുന്നു ആ മാതാപിതാക്കളുടെ ജീവിതം.

എന്നാൽ, ഇവിടെ ആശുപത്രിയിലെ മെഡിക്കൽ ടീം നൽകിയ സ്നേഹപൂർണ്ണമായ പരിചരണവും മാനസിക പിന്തുണയും ആ മാതാപിതാക്കളുടെ ഉള്ളിൽ വീണ്ടും പ്രതീക്ഷയുടെ വെളിച്ചം നിറയ്ക്കുകയായിരുന്നു.

കുട്ടിയുടെ ശാരീരികാവസ്ഥ സൂക്ഷ്മമായി വിലയിരുത്തിയ ആശുപത്രിയിലെ വിദഗ്ദ്ധരായ ഡോക്ടർമാർ അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയയാണ് നിശ്ചയിച്ചത്.

“ഇത് എന്റെ സ്വന്തം കുട്ടിയാണെങ്കിൽ ഞാൻ ഈ സർജറി ചെയ്യും” എന്ന ഡോക്ടറുടെ വാക്കുകൾ ആ കുടുംബത്തിന് നൽകിയ ധൈര്യം ചെറുതല്ല.മാതാപിതാക്കളുടെ പൂർണ്ണ സമ്മതത്തോടെ ആസ്റ്റർ മിംസിലെ ഡോക്ടർമാരുടെ സംഘം സർജറി വിജയകരമായി പൂർത്തിയാക്കി. ഇന്ന് ആ കുഞ്ഞ് ഏറെ സന്തോഷവാനാണ്. സാധാരണ കുട്ടികളെ പോലെ നടക്കാനും കളിക്കാനും തനിക്കും കഴിയും എന്നത്കൊണ്ട്