പദ്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങി മമ്മൂട്ടി

23 June 2026
പദ്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങി മമ്മൂട്ടി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യം പ്രഖ്യാപിച്ച പദ്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവന്റെ ദർബാർ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ്കാരം സ്വീകരിച്ചത്.

അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി നൽകി താരത്തെ രാജ്യം ആദരിച്ചത്.

ചടങ്ങിനായി കഴിഞ്ഞ ദിവസം തന്നെ മമ്മൂട്ടി കുടുംബസമേതം ഡൽഹിയിൽ എത്തിയിരുന്നു.ഭാര്യ സുൽഫത്ത്, മകൾ സുറുമി, മകനും നടനുമായ ദുൽഖർ സൽമാൻ എന്നിവർ രാഷ്ട്രപതി ഭവനിൽ സന്നിഹിതരായിരുന്നു.

വേദിയിലേക്ക് പുരസ്കാരം വാങ്ങാനായി എത്തിയ മമ്മൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് രാഷ്ട്രപതിക്കരികിലേക്ക് നീങ്ങിയത്