ധനബില്ല് നിയമസഭയിൽ പാസാക്കി

1 July 2026
ധനബില്ല് നിയമസഭയിൽ പാസാക്കി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അഭാവത്തിൽ കേരള നിയമസഭ ധനബില്ല് പാസാക്കി. സർക്കാർ സഭയിൽ അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതികളോടെയാണ് ബില്ലിന് അംഗീകാരം നൽകിയത്.

ബില്ലിലെ വിവിധ വകുപ്പുകളിന്മേൽ വോട്ടെടുപ്പ് നടന്ന സമയത്ത് പ്രതിപക്ഷ അംഗങ്ങൾ ആരും തന്നെ സഭയിൽ ഹാജരായിരുന്നില്ല. തുടർന്ന് ഔദ്യോഗിക ഭേദഗതികൾ ഒന്നൊന്നായി സഭയിൽ അവതരിപ്പിക്കുകയും അവ ശബ്ദവോട്ടോടെ പാസാക്കുകയുമായിരുന്നു.

ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ ഫിനാൻസ് ബില്ലിലൂടെ ഒളിച്ചുകടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി വി. ഡി. സതീശൻ ശക്തമായി തള്ളി. ഈ വിഷയം ധനബില്ലിൽ ഒളിച്ചുകടത്തിയതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറിച്ച്, ഇത് ബജറ്റിൽ തന്നെ വ്യക്തമായി അവതരിപ്പിച്ചിട്ടുള്ള ടാക്സ് നിർദ്ദേശമാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.