നിയമസഭയിലെ ഊരാളുങ്കലിന്റെ കരാറുകൾ റദ്ദാക്കി

6 July 2026
നിയമസഭയിലെ ഊരാളുങ്കലിന്റെ കരാറുകൾ റദ്ദാക്കി

തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് ക്രമവിരുദ്ധമായ കരാറുകൾ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ റദ്ദാക്കി.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് (ULCCS) തുക അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകൾ ഉൾപ്പെടെയാണ് സ്പീക്കർ ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.

നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലന ചുമതലയിൽ നിന്ന് ഊരാളുങ്കലിനെ ഒഴിവാക്കാൻ സ്പീക്കർ നിർദ്ദേശം നൽകി. പകരം ഈ ചുമതല ഇനി മുതൽ പൊതുമരാമത്ത് വകുപ്പിനായിരിക്കും (PWD) കൈമാറുക.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭയ്ക്കകത്ത് ഊരാളുങ്കലിന് ലഭിച്ച വിവിധ ആനുകൂല്യങ്ങളിലും കരാറുകളിലും അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.