വയനാടും കോഴിക്കോട്ടും റെഡ് അലർട്ട്

7 July 2026
വയനാടും കോഴിക്കോട്ടും റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അതിശക്തമായതിനെ തുടർന്ന് വരും ദിവസങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം.

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് (ചൊവ്വാഴ്ച) റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചു.

മറ്റു ജില്ലകളിലെ അലർട്ടുകൾ :

ഓറഞ്ച് അലർട്ട്: മലപ്പുറം, കണ്ണൂർ, കാസർകോട് (ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത).

യെല്ലോ അലർട്ട്: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്.