ഇടുക്കി പാംബ്ള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ആൺസുഹൃത്ത് പിടിയിൽ

16 October 2026
ഇടുക്കി പാംബ്ള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ആൺസുഹൃത്ത് പിടിയിൽ

ഇടുക്കി: ഇടുക്കി പാംബ്ള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ക്രൂരകൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ 18 കാരിയാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ആൺസുഹൃത്തും ഇടുക്കി വട്ടപ്പാറ സ്വദേശിയുമായ 19കാരൻ നിഷാന്തിനെ പൊലീസ് പിടികൂടി. വിവാഹത്തെച്ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഷാന്തിൻ്റെ മൊഴി.