ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

23 July 2026
ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വസതിയിൽ നിന്നാണ് ക്രൈം ബ്രാഞ്ച് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരങ്ങൾ.

തനിക്കെതിരെ നടപടിയുണ്ടായേക്കുമെന്നും ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കാമെന്നും ചൂണ്ടിക്കാട്ടി പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കേസിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും, മുൻ ബോർഡിന്റെ നടപടികളിൽ സുതാര്യതയുണ്ടായിരുന്നു എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.