‘സ്വന്തം കുഴി തോണ്ടുന്നു’: ഡാരിയോ അമോഡേയുടെ എഐ മുന്നറിയിപ്പിനെതിരെ ഇലോൺ മസ്ക്

3 August 2026
‘സ്വന്തം കുഴി തോണ്ടുന്നു’: ഡാരിയോ അമോഡേയുടെ എഐ മുന്നറിയിപ്പിനെതിരെ ഇലോൺ മസ്ക്

ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ്‌ക്കെതിരെ വിമർശനവുമായി ഇലോൺ മസ്ക്.

ആന്ത്രോപിക്കിന്റെ പുതിയ നിർമിത ബുദ്ധി (AI) മോഡലായ ‘മിത്തോസ്’ (Mythos) പുറത്തിറക്കാൻ പദ്ധതിയിടുന്നതിനിടയിലും, അതിന്റെ അപായ സാധ്യതകളെക്കുറിച്ച് പറഞ്ഞ് അമോഡേ പൊതുജനങ്ങൾക്ക് മുന്നിൽ അനാവശ്യ ഭീതി പരത്തുകയാണെന്ന് മസ്ക് ആരോപിച്ചു.

‘ദി ഇക്കണോമിസ്റ്റിന്’ നൽകിയ അഭിമുഖത്തിലാണ് മസ്ക് തന്റെ നിലപാട് വ്യക്തമാക്കിയത്.

മിത്തോസ് എഐ സൃഷ്ടിച്ചേക്കാവുന്ന ഭീഷണികൾ പരസ്യമായി തുറന്നു പറഞ്ഞതിലൂടെ അമോഡേ സ്വന്തം കുഴി തോണ്ടുകയാണ് ചെയ്തതെന്ന് മസ്ക് കുറ്റപ്പെടുത്തി.

അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ പകുതിയോളം വൈറ്റ് കോളർ ജോലികൾ നിർമിത ബുദ്ധി ഇല്ലാതാക്കുമെന്ന ഡാരിയോ അമോഡേയുടെ പ്രസ്താവനയ്ക്കെതിരെയാണ് മസ്ക് പ്രധാനമായും രംഗത്തുവന്നത്.