ഗൂഗിൾ എഐ വിഭാഗത്തിൽ വൻ അഴിച്ചുപണി

6 August 2026
ഗൂഗിൾ എഐ വിഭാഗത്തിൽ വൻ അഴിച്ചുപണി

കാലിഫോർണിയ: നിർമിത ബുദ്ധി (AI) രംഗത്തെ മത്സരം ശക്തമായിരിക്കെ, തങ്ങളുടെ എഐ വിഭാഗത്തിൽ വൻ അഴിച്ചുപണിയും നേതൃമാറ്റവും പ്രഖ്യാപിച്ച് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്.

ഡീപ്പ്മൈൻഡ് സിഇഒ സ്ഥാനം ഒഴിയുന്ന ഡെമിസ് ഹസ്സാബിസ് ഇനി മുതൽ ആൽഫബെറ്റിന്റെ ചീഫ് സയന്റിസ്റ്റായും ഡീപ്പ്മൈൻഡ് ചെയർമാനായും പ്രവർത്തിക്കും.

ആൽഫബെറ്റിന്റെ മുൻനിര എഐ മോഡലായ ‘ജെമിനി’യുടെ നിർമാണത്തിൽ നിർണായക പങ്കുവഹിച്ച പ്രമുഖ എൻജിനീയർ ജെഫ് ഡീൻ ഉൾപ്പെടെയുള്ളവർ കമ്പനി വിട്ടു.

ജൂണിൽ പുറത്തിറക്കാൻ നിശ്ചയിച്ചിരുന്ന ജെമിനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പതിപ്പ് ഇതുവരെ ലഭ്യമാകാത്തത് എഐ മത്സരത്തിൽ ഗൂഗിൾ പിന്നിലാവുകയാണോ എന്ന ആശങ്ക നിക്ഷേപകർക്കിടയിലും സാങ്കേതിക വ്യവസായ ലോകത്തും ഉയർത്തിയിട്ടുണ്ട്.