‘Muse Code’ അവതരിപ്പിച്ച് മെറ്റ; തുടക്കം മാത്രമെന്ന് സക്കർബർഗ്

6 August 2026
‘Muse Code’ അവതരിപ്പിച്ച് മെറ്റ; തുടക്കം മാത്രമെന്ന് സക്കർബർഗ്

സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ടാസ്‌ക്കുകൾ സ്വയം ഏറ്റെടുത്ത് പൂർത്തിയാക്കാൻ കഴിവുള്ള പുതിയ എഐ കോഡിങ് ഏജന്റ് ‘Muse Code’ അവതരിപ്പിച്ച് മെറ്റാ. ഈ ടൂൾ നിലവിൽ ബീറ്റാ പതിപ്പിലാണ് ലഭ്യമാക്കിയിട്ടുള്ളത്.

മെറ്റയുടെ ഏറ്റവും പുതിയ മുൻനിര എഐ മോഡലായ Muse Spark 1.2 അടിത്തറയാക്കിയാണ് Muse Code പ്രവർത്തിക്കുന്നത്. സാങ്കേതിക രംഗത്ത് കടുത്ത മത്സരം സൃഷ്ടിക്കുന്ന ആന്ത്രോപിക്കിന്റെ (Anthropic) Claude Code, ഓപ്പൺ എഐയുടെ (OpenAI) Codex എന്നിവയ്ക്ക് കടുത്ത വെല്ലുവിളിയാകും പുതിയ ടൂൾ.

വലിയ സങ്കീർണ്ണമായ ടാസ്‌ക്കുകൾ Muse Code ഒറ്റയ്ക്ക് ചെയ്യുന്നതിന് പകരം ഒന്നിലധികം AI സബ്-ഏജന്റുകൾക്ക് (Sub-agents) വിഭജിച്ച് നൽകി വേഗത്തിൽ പൂർത്തിയാക്കുന്നു.Muse Spark 1.2 ഒരു തുടക്കം മാത്രമാണെന്നും, കൂടുതൽ വലിയ ശേഷിയുള്ളതും സങ്കീർണ്ണമായ ടാസ്‌ക്കുകൾ കൈകാര്യം ചെയ്യാൻ കഴിവുള്ളതുമായ എഐ മോഡലുകളുടെ വികസനം മെറ്റാ തുടരുകയാണെന്നും സക്കർബർഗ് വ്യക്തമാക്കി.